കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം .പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി എന്ന് വ്യക്തമായി .മൃതദേഹം കുളത്തിലാണ് കണ്ടെത്തിയത് .ബലാത്സംഗത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനും പിടിക്കപ്പെടാതിരിക്കാനുമാണ് കൊലപാതകമെന്ന് കരുതുന്നു .പത്തു ദിവസത്തിനുള്ളിൽ സമാനമായ രണ്ടാമത്തെ കൊലപാതകമാണ് നടന്നത് .യുപിയിലെ ലേഖിപുർ ഗ്രാമത്തിലാണ് ഈ അതിക്രമം നടന്നിരിക്കുന്നത് .വീട്ടിൽ നിന്നും സ്കോളർഷിപ്പിനു അപേക്ഷിക്കാൻ വേണ്ടി ഫോം പൂരിപ്പിക്കാൻ വീടിനു പുറത്തുപോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു . വെള്ളമില്ലാത്ത കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു .
നമ്മുടെ പെൺകുട്ടികൾക്ക് ആരാണ് സുരക്ഷയൊരുക്കുക എന്ന് ചോദിച്ചുകൊണ്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ചു കൊണ്ട് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര രംഗത്തെത്തി . നിരവധി മാധ്യമ പ്രവർത്തകരും യു പിയിൽ ആക്രമിക്കപ്പെടുന്നതും കൊലപ്പെടുന്നതും പതിവായിരിക്കുകയാണ് എന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക ജനങ്ങളുടെ സുരക്ഷക്കായി സർക്കാരൊന്നും ചെയ്യുന്നില്ല എന്നും ആരോപിച്ചു .