സ്വർണക്കടത്തു കേസിൽ കസ്റ്റംസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ് എന്ന് കരുതാം .മുഖ്യമന്ത്രിയുടെ ഐ ടി ഫെല്ലോ അരുൺ ബാലൻ ചോദ്യം ചെയ്യലിന് ഹാജരായില്ല .അദ്ദേഹം ചില അസൗകര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ നേരത്തെ അറിയിച്ചിരുന്നു .
ജനം ടി വിയിലെ സീനിയർ മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെ കസ്റ്റംസ് അഞ്ചു മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത് .ഒളിവിൽ പോകുന്നതിനു മുൻപായി രണ്ടു വട്ടം സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി  സ്വപ്ന സുരേഷ്  അനിൽ നമ്പ്യാരെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു .എങ്ങനെ ഈ കേസിൽ നിന്നും രക്ഷപ്പെടാം എന്ന് അനിൽ നമ്പ്യാരോട്  സ്വപ്ന ഉപദേശം ചോദിച്ചു  എന്നാണു ആരോപണം . ദീർഘനേരം അനിലിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എങ്കിലും കസ്റ്റംസ് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയിട്ടില്ല എന്നറിയുന്നു . അനിൽ നമ്പ്യാരുടെ കേസിലെ ഇടപെടൽ ബി ജെ പി നേതാക്കളെയാണ്  വെട്ടിലാക്കിയിരിക്കുന്നത് .സ്വപ്ന നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്ന ആളുകളിൽ നിന്നും വിവരങ്ങൾ സ്ഥിതീകരിക്കുക്ക എന്നതാണ് കസ്റ്റംസ് ഇപ്പോൾ ചെയ്യുന്നത് .മുഖ്യമന്ത്രിയുടെ മുൻ ഐ ടി ഫെല്ലോ അരുൺ ബാലനെയും ഉടനെ ചോദ്യം ചെയ്യും .