സ്വർണ്ണക്കടത്തു കേസിൽ കൂടുതൽ ഗൗരവമുള്ള വെളിപ്പെടുത്തലുകളാണ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത് .പ്രതികൾ ഡമ്മി ബാഗ് ആദ്യം അയച്ചു നോക്കി .ഡമ്മി ബാഗ് വിജയകരമായി പുറത്തിറക്കിയതോടെ പദ്ധതി പ്രാവർത്തികമാക്കി .നൂറ്റി അമ്പത്തിരണ്ട് കിലോ ഭാരമുള്ള ബാഗ്  പോലും എത്തിച്ചു .ഡിപ്ലോമാറ്റ് ബാഗേജിൽ ഇരുപത്തിമൂന്നു തവണ.കഴിഞ്ഞ വർഷം ജൂലൈ ഒൻപതിന് ശേഷം സ്വർണ്ണം കടത്തി .എല്ലാം ക്ലിയർ ചെയ്തു പുറത്തെത്തിച്ചത് സരിത്ത് ആണ് .
എം ശിവശങ്കർ ഐ എ എസ്സിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും .അദ്ദേഹത്തെ എൻ ഐ എ യും ഉടനെ ചോദ്യം ചെയ്യും.  സ്വർണ്ണക്കടത്തുകാരുമായി എം ശിവശങ്കറിന്‌ അടുത്ത ബന്ധമുണ്ട് എന്ന സരിത്തിന്റെ മൊഴി പുറത്തുവന്നതോടെയാണ് ശിവശങ്കറിന്‌ മേൽ കുരുക്കുകൾ മുറുകിയത്.