നമുക്ക് നല്ലതോ ചീത്തയോ ആയ ഏതുമാര്‍ഗ്ഗത്തിലൂടെയും ജീവിച്ച് ഇഷ്ടമുള്ളതെന്തും നേടാവുന്നതാണ്. ഒരീശ്വരനും നാം ചെയ്യുന്ന ശരിയെയും തെറ്റിനെയും തടുക്കില്ല. എന്നാല്‍ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും കാരണമെന്തെന്ന് അന്വേഷിക്കണമെന്നു വന്നാല്‍ അപ്പോള്‍ മറ്റൊന്നിനെയും ദ്രോഹിക്കാതെ ജീവിക്കേണ്ടതുണ്ട് എന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമുക്ക് സുഖം വേണുംതാനും എന്നാല്‍ നാം മറ്റൊന്നിന്‍റെ സുഖം കെടുത്തുകയും ചെയ്യും എന്നത് ശരിയായ നിയമമാകില്ലല്ലോ?
ഈശ്വരനിലേയ്ക്കുള്ള വഴിയാണ് സത് കര്‍മ്മങ്ങള്‍. ഒരേ സമയം നാം ഈശ്വരനെ ആരാധിക്കുകയും വേണം ഒരുറുമ്പിനെ പോലും നോവിക്കാതെ ജീവിക്കുകയും വേണം. ഈശ്വരനെ ആരാധിക്കുകയും പരപീഡ ചെയ്യുകയും ആണെങ്കില്‍ ദുഃഖങ്ങള്‍ തന്നെയാണ് ഫലം! ആരാധനകൊണ്ടു മാത്രം ഫലമുണ്ടെന്നു തെറ്റിദ്ധരിക്കരുത്. നമ്മുടെ പ്രവൃത്തികളും ശുദ്ധമാകേണ്ടതുണ്ട്.
ആഹാരം കഴിക്കുമ്പോള്‍ കൈകള്‍ മാത്രം ശുദ്ധമാക്കിയാല്‍ പോരല്ലോ, കഴിക്കുന്ന ആഹാരവും ശുദ്ധമാകണമല്ലോ? എന്നതുപോലെ നാം എന്താണോ ആചരിക്കുന്നത് അതില്‍ നിന്നുണ്ടാകുന്ന ഗുണത്തെയോ ദോഷത്തെയോ ഒരീശ്വരനും തടയാനാകില്ല. നാം പ്രവൃത്തികള്‍കൊണ്ട് സൃഷ്ടിക്കുന്ന കുഴപ്പങ്ങളെ സ്വയം പരിഹരിച്ചുകൊണ്ട് ഈശ്വരനെ ആരാധിക്കണം. അതാണ് ഈശ്വരദര്‍ശനത്തിനുള്ള വഴി!
”ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും.”(ഗുരു)
ഓം
-കൃഷ്ണകുമാർ കെ പി.