എറണാകുളം :ലൈഫ് മിഷൻ ക്രമക്കേടിന് കുറിച്ച് സി ബി ഐ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐ ആർ റദ്ധാക്കൻ ആവശ്യപ്പെട്ട് സർക്കാരും യൂണിടാക്കും നൽകിയ ഹർജികളിൽ ആണ് താൽക്കാലിക വിധി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത് .
കേരളാ സർക്കാരിന് തൽക്കാലം വലിയ ആശ്വാസമാണ് ഈ വിധി .എന്നാൽ യൂണിടാക്കിനും സന്തോഷ് ഈപ്പനും എതിരെ ഉള്ള അന്വേഷണവുമായി സി ബി ഐക്ക് മുൻപോട്ടു പോകാം .എഫ് സി ആർ എ യുടെ ലംഘനം നടന്നിട്ടുണ്ടോ എന്നതായിരുന്നു സി ബി ഐ അന്വേഷിച്ചിരുന്നത്.വിദേശ നിക്ഷേപം സ്വീകരിക്കൽ സംബന്ധിച്ച് വിശദമായ വാദം കേൾക്കേണ്ടതുണ്ട് എന്നും കോടതി പരാമർശമുണ്ടായി.
സി ബി ഐയുടെ ലൈഫ് മിഷൻ സംബന്ധിച്ച എഫ് ഐ ആർ റദ്ദാക്കാനുള്ള ആവശ്യം കോടതി നിരാകരിച്ചു .എന്നാൽ താൽക്കാലികമായി രണ്ടു മാസത്തെ സ്റ്റേ ലഭിച്ചിരിക്കുന്നത് കേരളാ സർക്കാരിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത് .