കോവിഡ് തുടങ്ങിയ കാലംമുതൽ വക്കീൽ ഗുമസ്തന്മാരെ കോവിഡ് വാഹകരായി കണ്ട് ഹൈക്കോടതിയുടെ പടിക്കു പുറത്തു നിറുത്തിയിരിക്കുകയാണ്. മുഴുവൻ ജീവനക്കാരോടും 24.9.2020 മുതൽ ഹാജരാകുവാൻ അനുവാദം കൊടുക്കുകയും, അതനുസരിച്ചു അവർ ജോലിക്ക് ഹാജരായി ജോലി ചെയ്തു വരുന്നു.
ക്ലാർക്കുമാർക്കുള്ള നിയന്ത്രണം ദിനംപ്രതി ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഫയലിംഗ് സെക്ഷൻ, കോർട്ട് ഓഫീസ് കൂടാതെവിവിധ സെക്ഷനുകൾ എല്ലാം ജനൽ പോലും ബന്ധവസ്ഥാക്കിയിരിക്കുകയാണ്. രാവിലെ 10.15നും 11-30 നും ഇടയിൽ കഴിയുന്ന കേസുഫയലുകൾ പോലും തിരികെ എടുക്കുവാൻ വൈകീട്ട് 4.15ന് വരെ കാത്തിരിക്കേണ്ട ഗതികേടാണ് ഓരോ ക്ലാർക്കിനുമുള്ളത്.
കോവിഡ് എന്ന രോഗം വക്കീൽ ഗുമസ്തന്മാരിലൂടെ മാത്രമല്ല, ജീവനുള്ള എല്ലാവരിലൂടെയും അതു സമ്പർക്കം മൂലം പടരും, എന്ന വസ്തുത ഇവിടുത്തെ അധികാരികൾ മറന്നു പോകുന്നു.
ഹൈക്കോടതിയിൽ ഇപ്പോൾ ഫയൽ ചെയ്യുന്ന കേസുകൾ യഥാവിധം പിറ്റേ ദിവസം ബെഞ്ചിൽ വരുന്നില്ല. അനാവശ്യമായ ഡിഫെക്ടുകൾ കുറിച്ച് മടക്കുന്നു.കൂടാതെ Contempt case ,Appeal കേസുകൾ, പെറ്റീഷനുകൾ day after tomarrow എന്നത് ദിവസങ്ങളോളം എടുക്കുന്നു. നേരത്തെ ക്ലാർക്കുന്മാർ കേസുകൾ ഫയൽ ചെയ്യുമ്പോൾ, ഫയലിംങ് സെക്ഷനിൽ കാത്തുനിന്ന്, FSO മാർ ചൂണ്ടിക്കാണിക്കുന്ന ഡിഫെക്ടുകൾ അപ്പപ്പോൾ തന്നെ cure ചെയ്തു നമ്പർ ഇടുവിച്ച്പിറ്റേ ദിവസം ബെഞ്ചിൽ വരുത്തുവാൻ കഴിഞ്ഞിരുന്നു.എന്നാൽഇന്ന് വളരെ അത്യാവശ്യമുള്ള ഫയലുകൾ പോലും Defect cure ചെയ്യാൻ 3-ാം ദിവസം മാത്രമെ സാധിക്കൂ.
വക്കീൽ ഗുമസ്തന്മാർ കോടതിയിൽ പ്രവേശിക്കാതിരിക്കാൻ വേണ്ടി ഗുമസ്തന്മാർക്കു കോടതിയിൽ നിന്നും നൽകിയ മുറിയുടെ മുമ്പിൽ ആണ് ഫയലിംഗ് സെക്ഷൻ വക ഓരോരോ പെട്ടികൾ വച്ചിരിക്കുന്നത്.അതിൽ കൊണ്ടുപോയി വേണം ഫയലുകളും, അതേപോലെ മറ്റു പേപ്പറുകളും നിക്ഷേപിക്കുവാൻ, അവിടെ നിന്നും ശിപായിമാർ എടുത്തു കൊണ്ടുപോയി വേണ്ടപ്പെട്ടവരെ ഏല്പിക്കുന്നത്, ചിലത് ഭാഗ്യവശാൽ അതാതു സെക്ഷനു കളിൽ കിട്ടും, ബാക്കി എവിടെ പോകുന്നു എന്നതിന് ഒരു അറിവും ഇല്ല.
പെട്ടിയിൽ ഫയൽ ചെയ്യുന്ന ഓരോന്നും ചെറിയ കുറവുകൾ (defect) പറഞ്ഞു മടക്കുന്നു, ചില ഫയലുകൾ ഭാഗ്യവശാൽ നമ്പർ ഇട്ടുപോവുകയും ബെഞ്ചിൽ വരികയും ചെയ്യുന്നു, ഒരു ഗുമസ്തന്റെ സാന്നിധ്യം അവിടെ ഉണ്ടെങ്കിൽ തീർച്ചയായും ആ കേസ് പിറ്റേദിവസം ബെഞ്ചിൽ വന്നിരിക്കും, എന്നാൽ ഇന്ന് സ്ഥിതി വളരെ രൂക്ഷമായിരിക്കുന്നു. കോടതികൾ പുറപ്പെടുവിക്കുന്ന താത്കാലിക ഉത്തരവിന്റെ പകർപ്പുകൾപോലും യഥാസമയം ലഭിക്കുന്നില്ല.