തെലുങ്കാനയിലെ ഭരണ കക്ഷിയായ ടി ആർ എസ്സിന് കടുത്ത ക്ഷീണമായി ഹൈദരാബാദ് കോർപറേഷൻ തിരഞ്ഞെടുപ്പ് .ഒരു കക്ഷിക്കും ഭൂരിപക്ഷമുണ്ടാക്കാനായില്ല.ഭരണകക്ഷിയായ ടി ആർ എസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി .അന്പത്തിയാറ് സീറ്റാണ് ടി ആർ എസ് നേടിയത് . ഏറ്റവും അധികം നേട്ടമുണ്ടാക്കിയത് ബി ജെ പിയാണ് . നേരത്തെ നാല് സീറ്റ് മാത്രമുണ്ടായിരുന്ന ബി ജെ പി ഇക്കുറി നാല്പത്തിയേഴു സീറ്റാണ് നേടിയത് .വർഗ്ഗീയ ധ്രുവീകരണം ലക്‌ഷ്യം വച്ച് ബി ജെ പി നടത്തിയ നീക്കങ്ങൾ ഫലം കണ്ടു .ഒവൈസിയുടെ പാർട്ടിയായ മജ്ലിസ് പാർട്ടിക്ക് നാൽപ്പത്തിമൂന്നു സീറ്റ് നേടാനായി .
വെറും രണ്ടു സീറ്റാണ് കോൺഗ്രസ്സിന് ലഭിച്ചത് .കോൺഗ്രസ് അധ്യക്ഷൻ ഉത്തം കുമാർ റെഡ്ഢി തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജി വച്ചിട്ടുണ്ട് .