ഇടുക്കിയിൽ പൊതുപ്രവർത്തകന് കൊറോണ ബാധ സ്ഥിരീകരിച്ചത് കേരളത്തെ  ആശങ്കയിലാക്കിയെങ്കിൽ അതിനർത്ഥം സർക്കാരിനും കൊറോണ പ്രതിരോധത്തിന് നേരിട്ട് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ ജാഗ്രതക്കുറവുണ്ടായെന്നാണ്. രോഗലക്ഷണവുമായി രണ്ടു തവണ സർക്കാർ ആശുപത്രിയിലെത്തിയ ആളെ മലേറിയ പരിശോധനയ്ക്കായി സ്വകാര്യ ലാബിലേക്ക് അയച്ചെങ്കിൽ കോവിഡ് ടെസ്റ്റിങ്ങ് സംബന്ധിച്ച് ആശുപത്രികൾക്ക് സർക്കാർ നൽകിയ നിർദ്ദേശം അവ്യക്തമാണെന്നാണ് അതിന്റെ അർത്ഥം, അതല്ലെങ്കിൽ നിർദ്ദേശം പാലിക്കപ്പെടുന്നില്ലെന്ന്.
ഈ രോഗത്തിന്റെ വ്യാപനം  തടയുന്നതിൽ ഏറ്റവും പ്രധാന ഘടകം കൃത്യമായ പരിശോധനയാണെന്നാണ് ദക്ഷിണ കൊറിയയുടെ അനുഭവം പഠിപ്പിക്കുന്നത്. ഇടുക്കിയിലെ പൊതുപ്രവർത്തകൻ രോഗബാധിതനായി ആശുപത്രിയിലെത്തി രണ്ടാമത്തെ ആഴ്ചയാണ് പരിശോധന നടത്തുന്നത്.
ഇത് സർക്കാർ സംവിധാനത്തിന്റെ വീഴ്ച്ചയല്ലാതെ മറ്റെന്താണ്.