അന്താരാഷ്ട്ര ചലച്ചിത്രോത്സവം കോവിഡ് പശ്ചാത്തലത്തിൽ നാല് മേഖലയായി നടത്തുന്നു എന്ന വിവരം പുറത്തു വന്ന ഉടനെ തന്നെ ആ തീരുമാനത്തിൽ പ്രതിഷേധം ഉണ്ടായി .സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ല എന്ന് ശശി തരൂർ പ്രഖ്യാപിച്ചു . കൂടിയാലോചന കൂടാതെ എടുത്ത തീരുമാനം ശരിയായില്ല എന്ന് ആരോപിച്ച കെ എസ് ശബരീനാഥൻ എം എൽ എ ഇരുപത്തിയഞ്ചു വർഷം കൊണ്ട് മേളയിലൂടെ വളർത്തിയെടുത്ത തിരുവനന്തപുരം ബ്രാൻഡിംഗ് തകർക്കാനുള്ള ശ്രമമാണിത് എന്നും പറഞ്ഞു .
അന്തരാഷ്ട്ര ചലച്ചിത്ര മേളയുടെ അംഗീകാരത്തെ തന്നെ വേദി മാറ്റം ബാധിക്കും എന്ന് ഡോ.എസ് ബിജു അഭിപ്രായപ്പെട്ടു .

ഇപ്പോഴത്തെ സർക്കാർ തീരുമാനമനുസരിച്ച് തിരുവനന്തപുരം എറണാകുളം തലശ്ശേരി പാലക്കാട് എന്നിവിടങ്ങളിൽ ആണ് മേള നടത്താൻ പോകുന്നത് .ഇത് ഒരു തവണത്തെ മാറ്റം മാത്രമാണ് തുടർന്നും തിരുവനന്തപുരം തന്നെ ആകും മേളയുടെ സ്ഥിരം വേദി എന്ന് മന്ത്രി എ കെ ബാലൻ അഭിപ്രായപ്പെട്ടു .