സർക്കാരിന് ഒരു പങ്കുമില്ലെന്ന വാദവുമായി വീണ്ടും കോടതിയിൽ. അങ്ങനെ എങ്കിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയണം എന്ന് കോൺഗ്രസ്സ് നേതാവ് വി ഡി സതീശൻ എംഎല്‍എ .
- സർക്കാർ ഏജൻസിയായ ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എന്തിന് റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പുവച്ചു ?
- ആദ്യം കരാർ കൊടുക്കാൻ തീരുമാനിച്ച ഹാബിറ്റാറ്റിനെ ഒഴിവാക്കി എന്തിനാണ് യുണിടാക് എന്ന കമ്പനിയെ തിരഞ്ഞെടുത്ത വിവരം ലൈഫ്മിഷൻ റെഡ്ക്രസന്റിനെ രേഖാമൂലം അറിയച്ചത് ?
- സർക്കാർ കൊടുത്ത സ്ഥലത്ത് സർക്കാരിന്റെ പദ്ധതി സർക്കാർ അറിയാതെ ഒരു വിദേശസ്ഥാപനത്തിനും നാട്ടിലെ കരാറുകാരനും കൂടി നടത്താൻ കഴിയുമോ?
- സർക്കാർ തന്നെ സമ്മതിക്കുന്ന നാലേകാൽ കോടി കോഴ കൊടുത്തപ്പോൾ പാവങ്ങൾക്ക് കൊടുക്കേണ്ട എത്ര വീടുകളാണ് നഷ്ടപ്പെട്ടത്?