തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ കോൺഗ്രസ്സ് വളരെ കരുതലോടെയാണ് മുന്നോട്ടു പോകുന്നത് . ഉമ്മൻ ചാണ്ടിയെ മുൻനിരയിലേക്ക് കൊണ്ട് വന്നത് മധ്യ കേരളത്തിൽ ഏറെ ഗുണം ചെയ്യും എന്ന കണക്കുകൂട്ടലിൽ തന്നെയാണ് കോൺഗ്രസ്സ് നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാനിറങ്ങുകയാണെങ്കിൽ അദ്ദേഹം കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയും .പുതിയ അധ്യക്ഷനായി ആരെ നിയമിക്കും എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈകമാൻഡ്‌ വ്യക്തത നൽകിയിട്ടില്ല . കെ സുധാകരൻ എം പിയോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത് സുധാകരൻ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് വരും എന്ന ഉറപ്പു ലഭിച്ചിട്ടുണ്ട് എന്നാണ്. എന്നാൽ തീരുമാനം വൈകുന്നതിൽ സുധാകരന് അതൃപ്തിയുണ്ട് .
സ്ഥാനാർഥി നിർണ്ണയം വളരെ സൂഷ്മതയോടെയാണ് ഇത്തവണ കോൺഗ്രസ് കൈകാര്യം ചെയ്യുന്നത് . ജയസാധ്യത പ്രധാന മാനദണ്ഡമായി തീരുമാനിച്ചിട്ടുണ്ട് . ഗ്രൂപ്പടിസ്ഥാനത്തിൽ സീറ്റുകൾ വീതം വയ്ക്കില്ല എന്നും രാഷ്ട്രീയ കാര്യസമിതിയിലെ അംഗങ്ങൾ ഉറപ്പിച്ചു പറയുന്നു .
ഇന്ന് കെ പി സി സി നേതൃയോഗം തിരുവനന്തപുരത്ത് കൂടിച്ചേരുന്നുണ്ട് .കേരളത്തിന്റെ ചുമതല വഹിക്കുന്ന താരിഖ് അൻവർ പങ്കെടുക്കും .തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് രൂപം നൽകാനാണ് യോഗം.