അഴിമതിക്കേസിലെ പ്രോസിക്യൂഷൻ നടപടി ഒഴിവാക്കിയതിന് പിന്നാലെ രതീഷിനു ശമ്പള വർദ്ധനവും നൽകിയതിലൂടെ അഭിനന്ദിക്കുന്ന പണിയാണ് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത് .
ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷിനു ശമ്പളം എൺപത്തിനായിരത്തിൽ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ആക്കാനാണ് സർക്കാർ തീരുമാനം. കശുവണ്ടി കോർപറേഷനിൽ മുൻ എം ഡി ആയിരുന്ന കെ എം രതീഷിനെതിരെ ഉള്ള അഴിമതി കേസിലാണ് സംസ്ഥാന സർക്കാർ പ്രോസിക്യൂഷൻ നടപടികൾ വേണ്ടെന്നു വച്ചത്.
കശുവണ്ടി മേഖലയിലെ സി ഐ ടി യു യൂണിയൻ നേതാക്കൾക്ക് കടുത്ത അതൃപ്തിയാണ് സർക്കാർ നടപടിയിൽ ഉണ്ടായിരിക്കുന്നത് .അഴിമതിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ വേണ്ടെന്നു വച്ചത് യാതൊരു വിധത്തിലും ന്യായീകരിക്കാനാകാതെ കഷ്ടപ്പെടുകയാണ് നേതാക്കൾ .