ലഡാക്കിൽ ഇന്ത്യ-ചൈന രാജ്യങ്ങൾ ഏറ്റുമുട്ടിയതിന് ശേഷം ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്യുന്നതിനിടെ, എൻഡിഎ ഭരണത്തിൻ കീഴിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിച്ചുവെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ആഞ്ഞടിച്ചു.
“ഈ വസ്തുതകൾ നുണയല്ല. ബിജെപി പറയുന്നത്: മേക്ക് ഇൻ ഇന്ത്യ.പക്ഷെ ചെയ്യുന്നത്: ചൈനയിൽ നിന്ന് വാങ്ങുക,” യുപിഎ ഭരണകാലത്തും എൻഡിഎ സർക്കാരിന്റെ കാലത്തും ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ ശതമാനത്തിന്റെ ഗ്രാഫും രാഹുൽ ട്വീറ്റ് ചെയ്തു.
ഈ മാസം ആദ്യം ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈനികരുമായി ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്നും കോൺഗ്രസ് നേതാവ് കേന്ദ്രത്തെ ശക്തമായി ലക്ഷ്യം വച്ച് വിമർശിച്ചിരുന്നു.
സംഘർഷത്തിൽ മരിച്ചവരും ഗുരുതരമായി പരിക്കേറ്റവരും ഉൾപ്പെടെ 43 പേർക്ക് ചൈനീസ് ഭാഗത്ത് പരിക്കേറ്റതായി ഇന്ത്യ അവകാശപ്പെടുകയുണ്ടായി.