കോൺഗ്രസ്സിലെ മാറ്റങ്ങൾ നല്ലതെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു .ഉമ്മൻ ചാണ്ടി നേതൃത്വത്തിലേക്ക് വരുന്നത് ഗുണം ചെയ്യും,ഈ നീക്കം ബുദ്ധിപരമാണ് എന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു .തെരഞ്ഞെടുപ്പിനായി പ്രത്യേക സമിതി രൂപീകരിച്ചത് നേട്ടമാകും എന്നും അദ്ദേഹം പറഞ്ഞു .

നയിക്കുന്നത് കൂട്ടായ നേതൃത്വമാണ് എന്ന കോൺഗ്രസ് നിലപാട് എത്രത്തോളം വിജയകരമാകും എന്ന് പറയാനാകില്ല .പിണറായി വിജയനെ ഒരു കരുത്തനായ നേതാവായി ഇടതുപക്ഷം ഉയർത്തിക്കാട്ടുമ്പോൾ മറുഭാഗത്ത് കൂട്ടായ നേതൃത്വം ജനം സ്വീകരിക്കുമോ എന്നത് കാത്തിരുന്നു കാണാം .