ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തിപ്പെട്ട സാഹചര്യത്തിൽ ഇന്ന് മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി രംഗത്തെത്തി .
വാർത്തകൾ എന്നപേരിൽ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങൾ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .ജലീൽ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും മുഖ്യമന്ത്രി വിശദീകരിച്ചു .മാധ്യമങ്ങളോട് മന്ത്രി ചോദ്യം ചെയ്യലിനെ കുറിച്ച് കള്ളം പറഞ്ഞു എന്നതിനെക്കുറിച്ച് തനിക്കറിയില്ല എന്നും അദ്ദേഹം പറഞ്ഞു . വഖഫ് ചുമതലയുള്ള മന്ത്രി ഖുർആൻ വിഷയത്തിൽ ഇടപെട്ടതിൽ തെറ്റില്ല എന്നാണു മുഖ്യമന്ത്രിയുടെ വാദം .
പ്രതിപക്ഷ സംഘടനകളുടെ പ്രക്ഷോഭ പരിപാടികൾ സംസഥാനമൊട്ടാകെ ശക്തപ്പെടുകയാണ് .ജലീൽ തന്നെ പിന്തുണയ്ക്കാൻ മുസ്‌ലിം മത സംഘടനകളോട് ആവശ്യപ്പെട്ടതായി യൂത്ത് ലീഗ് ജനറൽ സെക്രെട്ടറി പി കെ ഫിറോസ് ആരോപിച്ചു .