കോട്ടയം :ജോസ് – ഇടതുമുന്നണി ധാരണ പൂർത്തിയായി .പന്ത്രണ്ടു നിയമസഭാ സീറ്റ്ജോസ് വിഭാഗത്തിന് നൽകാനാണ് ഇപ്പോൾ ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത് .ധാരണകളിൽ കൂടുതൽ തുടർ ചർച്ച വരും ദിവസങ്ങളിൽ ഉണ്ടാകും . കഴിഞ്ഞ ജൂൺ മാസം ജോസ് വിഭാഗത്തെ യു ഡി എഫ് മുന്നണിയിൽ നിന്നും പുറത്താക്കി .അതിൽ പിന്നെ യു ഡി എഫിൽ നിന്നും അകന്ന് സ്വതന്ത്ര നിലപാടുമായി മുന്നോട്ടു പോകുകയായിരുന്നു ജോസ് കെ മാണി വിഭാഗം .
കടുത്ത അനീതിയാണ് യു ഡി എഫിൽ നിന്നും തങ്ങൾക്കു നേരിട്ടതെന്ന് ജോസ് കെ മാണി ആരോപിച്ചു .ലോകത്തെവിടെയെങ്കിലും ഒരു പഞ്ചായത്ത് ഭരണത്തിന്റെ പേരിൽ ഒരു പാർട്ടിയെ മുന്നണിയിൽ നിന്നും പുറത്താക്കിയിട്ടുണ്ടോ എന്നും ജോസ് കെ മാണി ചോദിച്ചു .മുപ്പത്തിയെട്ടു വർഷക്കാലം എല്ലാ ഉയർച്ച താഴ്ച്ചകളിലും യു ഡി എഫിനൊപ്പം നിന്ന തങ്ങളെ വഞ്ചിക്കുകയാണ് യു ഡി എഫ് ചെയ്തത് .ചില കോൺഗ്രസ് നേതാക്കൾ കേരളം കോൺഗ്രസ്സ് എമ്മിനെ മുഖ്യ ശത്രുവായിക്കണ്ട് നശിപ്പിക്കാൻ ശ്രമിച്ചു .
ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജി വയ്ക്കും .ധാർമികമൂല്യം ഉയർത്തിപ്പിടിക്കുവാൻ വേണ്ടിയാണ് താൻ രാജി വയ്ക്കുന്നത് എന്നും ജോസ് കെ മാണി പറഞ്ഞു .കോട്ടയത്തെ സംസ്ഥാന കമ്മറ്റി ഓഫീസിൽ വച്ച് പത്രപ്രവർത്തകരോട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു ജോസ് കെ മാണി .
ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് ,ധാരണ പൂർത്തിയായി .
കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റം ഉറപ്പാണെന്ന് ജോസ് കെ മാണി അവകാശപ്പെട്ടു .മധ്യ തിരുവിതാംകൂറിൽ നിന്നുമുണ്ടാകാൻ പോകുന്ന രാഷ്ട്രീയ മുന്നേറ്റം ഒട്ടും കുറച്ചു കാണണ്ട എന്നും ജോസ് അഭിപ്രായപ്പെട്ടു .