ലാവ് ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന്റെ ഉപകാരസ്മരണയാണ് ജസ്റ്റിസ് പി ഉബൈദിന്റെ കേരളാ റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ അധ്യക്ഷനായുള്ള നായമനമെന്ന് പി ടി തോമസ് എംഎല്‍എ ആരോപിച്ചിരുന്നു.
പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി ജസ്റ്റിസ് പി ഉബൈദ് ഇന്ന് രംഗത്തെത്തി. സംസ്ഥാന സർക്കാർ നിയമനമല്ല തന്റെത് എന്നാണ് ഉബൈദിന്റെ ഭാഷ്യം. ഹൈക്കോടതിയുടെ പാനലിൽ നിന്നാണ് തന്നെ തെരഞ്ഞെടുത്തത്. ഹൈക്കോടതിയുടെ നിർദ്ദേശമനുസരിച്ചാണ് സർക്കാരുത്തരവിറക്കിയത്. ലാവ് ലിൻ ഉത്തരവുമായി ഈ നിയമനത്തിന് ബന്ധമില്ല. ഉത്തരവു ലഭിച്ചതിനുശേഷം ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.