പഞ്ചായത്ത് ,കോർപറേഷൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ പറത്തുവന്നയുടനെ കോൺഗ്രസ്സിലെ നിലവിലെ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങളുമായി കെ മുരളീധരൻ എം പി രംഗത്തെത്തി .നേരത്തെ വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെ ചൊല്ലി പാർട്ടി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മുരളി ഇടഞ്ഞിരുന്നു .
കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല ,വേണ്ടത് മേജർ ഓപ്പറേഷൻ ആണ് എന്നായിരുന്നു കെ മുരളീധരൻ എം പിയുടെ അഭിപ്രായം . ബി ജെ പിയുടെ വളർച്ച നിസ്സാരകാര്യമല്ല .തോറ്റാൽ തോറ്റെന്ന് പറയണം .അതാണ് അന്തസ്സ്. കോൺഗ്രസ്സ് പ്രവർത്തകരുടെ ആത്മവിശ്വാസം തകർന്നിരിക്കുന്നു .തോറ്റ ശേഷം ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല എന്ന മുരളിയുടെ പരിഹാസം ചെന്ന് തറയ്ക്കുന്നത് കോൺഗ്രസ്സ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നെഞ്ചിലാണ് .
സ്ഥാനാർഥി നിർണ്ണയത്തിൽ മുൻ പാർട്ടി അധ്യക്ഷനായ തന്നെ കൂടിയാലോചനകളിൽ ഒഴിവാക്കിയതിനെയും മുരളീധരൻ വിമർശിച്ചു .വിളിക്കാത്ത സദ്യ ഉണ്ണാൻ താൻ പോകാറില്ല എന്നും മുരളി വിശദീകരിച്ചു .