കോൺഗ്രസ്സ് സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നതോടെ പ്രത്യാശ നഷ്ടപ്പെട്ടു എന്ന് കെ സുധാകരൻ എം പി .ഹൈക്കമാണ്ടിന്റെ പേരിൽ സ്വന്തം ഇഷ്ടക്കാരെ അഖിലേന്ത്യാ കോൺഗ്രസ് സംഘടനകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തിരുകിക്കയറ്റി എന്ന് കെ സുധാകരൻ ആരോപിച്ചു .ജയസാധ്യത നോക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയതിന് ഉമ്മൻ‌ചാണ്ടി ,രമേശ് ചെന്നിത്തല ,കെ സി വേണുഗോപാൽ എന്നിവരാണ് ഉത്തരവാദികളെന്നും സുധാകരൻ കുറ്റപ്പെടുത്തി . ഇപ്പോൾ ഇവിടെ ഹൈകമാൻഡ് എന്നുപറയുന്നത് രാഹുൽ ഗാന്ധിയോ സോണിയ ഗാന്ധിയോ അല്ല കെ സി വേണുഗോപാലാണ് .വേണുഗോപാലിന് അയാളുടേതായ താല്പര്യങ്ങളുണ്ട് .

നിലപാടുകളും അഭിപ്രായങ്ങളും ഉള്ള നേതാവാണ് കെ സുധാകരൻ ,അത് പറയാൻ അദ്ദേഹത്തിന് പേടിയുമില്ല.


ഘടകകക്ഷികൾക്ക് വഴങ്ങി പ്രവർത്തിക്കുന്നത് നല്ല കീഴ്വഴക്കമല്ല എന്നും സുധാകരൻ വിമർശിച്ചു .ഇത് നേതൃത്വത്തിന്റെ കഴിവുകേടാണ് എന്ന വിമർശനവും സുധാകരൻ നടത്തി .
വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ സംഘടനയിൽ തുടരാൻ താല്പര്യമില്ല ,പക്ഷെ ഈ ഘട്ടത്തിൽ രാജി വച്ചാൽ അത് കോൺഗ്രസ്സിന് മുറിവേൽക്കും എന്നതുകൊണ്ട് ചെയ്യുന്നില്ല എന്നും സുധാകരൻ പറഞ്ഞു .