യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച പിണറായി വിജയന് ബി ജെ പി കേരളം ഘടകം അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മറുപടി നൽകി . യോഗിയുടെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യതയെ പിണറായിക്കുള്ളൂ എന്ന പ്രകോപനപരമായ പ്രസ്താവനയാണ് സുരേന്ദ്രൻ നടത്തിയിരിക്കുന്നത് .യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരിൽ അഴിമതിയാരോപണങ്ങളില്ല .അദ്ദേഹത്തിന്റെ ഓഫീസ് സ്വർണ്ണക്കടത്ത് നടത്തിയിട്ടില്ല .അവിടത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണ്ണം കടത്തു കേസിൽ ജയിലിൽ കിടക്കുന്നില്ല എന്നും സുരേന്ദ്രൻ പരിഹസിച്ചു .
അടുത്തിടെ ബി ജെ പി റാലി ഉത്‌ഘാടനം ചെയ്യാൻ കേരളത്തിലെത്തിയ യോഗിയും കോൺഗ്രസ് പരിപാടിക്കെത്തിയ രാഹുൽഗാന്ധിയും പിണറായി സർക്കാരിനെ വിമർശിച്ചിരുന്നു . കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ വയനാട് എംപിയും യു പി മുഖ്യമന്ത്രിയും ഒറ്റക്കെട്ടാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു . കേരളത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ പതിനഞ്ചു ശതമാനം യു പിയിൽ നിന്നുമാണ് എന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി .കഴിഞ്ഞ അഞ്ചു വർഷമായി ഒരു സമുദായ സംഘർഷവും കേരളത്തിൽ ഉണ്ടായിട്ടില്ല ,യു പിയിൽ അതാണോ സ്ഥിതി ? സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കും യു പി മുന്നിലാണ് എന്നും വിജയൻ ആരോപിച്ചു .ഇതിനൊക്കെ കൂടിയുള്ള മറുപടിയാണ് സുരേന്ദ്രന്റെ ഇന്നത്തെ പ്രസ്താവന .
വലിയ വിവാദമാണ് കെ സുരേന്ദ്രന്റെ പ്രസ്താവനക്കുമേൽ ഇപ്പോൾ തന്നെ ഉണ്ടായിരിക്കുന്നത് .