പത്തനംതിട്ട: കേരളത്തിൽ ഭാരതീയ ജനത പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മെട്രോമാൻ ഇ ശ്രീധരനെ പ്രഖ്യാപിച്ച വിഷയത്തിൽ കെ സുരേന്ദ്രൻ തിടുക്കം കട്ടി എന്നാണു ഉയർന്നിരിക്കുന്ന പുതിയ വിവാദം .ബി ജെ പിയുടെ കേന്ദ്ര നേതൃത്വം ഈ വിഷയത്തിൽ കടുത്ത അതൃപ്തിയിലാണ് .ദില്ലിയിൽ തീരുമാനം ആകും മുൻപേ ഇവിടെ കേരളത്തിൽ പ്രഖ്യാപനമുണ്ടായതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത് . കേന്ദ്ര അനുമതിയില്ലാതെ കേരളാ അദ്ധ്യക്ഷൻ നടത്തിയ പ്രഖ്യാപനം മതിയായ കൂടിയാലോചന സംഘടനയിൽ നടത്താതെ എന്ന റിപ്പോർട് ആണ് കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രഹ്ലാദ് ജോഷി കേന്ദ്ര നേതാക്കൾക്ക് നൽകിയിരിക്കുന്നത് .കെ സുരേന്ദ്രൻ അനാവശ്യ തിടുക്കം കട്ടി എന്നാണ് വിമർശനം . പ്രഖ്യാപനം വിവാദമായതോടെ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ വിവരം മാധ്യമങ്ങളെ അറിയിച്ചു .അങ്ങനെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിട്ടില്ല എന്നായിരുന്നു വിശദീകരണം .കേന്ദ്ര നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു എന്നാണ് സംസ്ഥാന ബി ജെ പി നേതാക്കൾ പറയുന്നത് .

ഇ ശ്രീധരനെ പോലെ ഒരു നേതാവിന്റെ സാന്നിധ്യവും നേതൃത്വവും കേരള ജനത ആഗ്രഹിക്കുന്നുണ്ട് എന്നാണ് പറഞ്ഞത് .അദ്ദേഹം ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന് താൻ പറഞ്ഞിട്ടില്ല എന്നും ബി ജെ പി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വിശദീകരണവുമായെത്തി . അത് പ്രഖ്യാപിക്കേണ്ടത് താനല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .