ചെന്നൈ: അടുത്ത വർഷത്തിന്റെ ആദ്യപകുതിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാം എന്ന് കരുതിയിരുന്ന ബി ജെ പിക്കെതിരെ അവർ ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളാണ് വിചാരിച്ചിരിക്കാതെ ഉണ്ടായിരിക്കുന്നത് .
വിമാനത്താവളത്തിൽ സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ നിങ്ങൾ ഇന്ത്യക്കാരിയാണോ എന്ന് കനിമൊഴിയോട് ചോദിച്ചു .തനിക്കു ഹിന്ദി അറിയില്ലാ എന്നും തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ കനിമൊഴി ആവശ്യപ്പെട്ടപ്പോഴായിരുന്നു ഉദ്യോഗസ്ഥൻ വിവാദ ചോദ്യം ഉയർത്തിയത് . വിഷയം സ്വാഭാവികമായും തമിഴ്നാട്ടിൽ വലിയ വിഷയമായി .
ബി ജെ പിയുടെ മറുപടി എട്ടുമാസമേയുള്ളു നിയമസഭാ തിരഞ്ഞെടുപ്പിന് ,ഇലക്ഷൻ പ്രചാരണം തുടങ്ങിക്കഴിഞ്ഞു എന്നാണ് ബി ജെ പിയുടെ സംഘടനകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ഈ വിഷയത്തിൽ പ്രതികരിച്ചത് . കനിമൊഴി ഹിന്ദി വിരുദ്ധ വികാരം ആളിക്കത്തിക്കാൻ ഈ വിഷയം വച്ച് ശ്രമിക്കുന്നു എന്നതിന്റെ പരോക്ഷ സൂചനയാണ് ബി ജെ പി അവരുടെ പ്രതികരണത്തിലൂടെ നൽകുന്നത് .
കേന്ദ്ര സർക്കാരിന്റെ മനോഭാവത്തിനനുസരിച്ചു ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു എന്നതാണ് ഈ വിഷയത്തിൽ പ്രതികരിച്ച കോൺഗ്രസ് ദേശീയ നേതാവ് ശശി തരൂർ ആരോപിച്ചത് .ഹിന്ദി ,ഹിന്ദു,ഹിന്ദുസ്ഥാൻ എന്ന അജണ്ട വച്ച് ബി ജെ പി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി എന്നും തരൂർ പറയുന്നു .
പലരുടെയും വിചാരം ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാണ് എന്നാണ്.ഉന്നത ഉദ്യോഗസ്ഥർക്ക് പോലും ആ തെറ്റിദ്ധാരണയുണ്ട് എന്നതാണ് സത്യം .സി ഐ എസ് എഫ് കനിമൊഴിയോട് സംഭവത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട് .അന്വേഷിച്ചു നാടപടിയെടുക്കാം എന്നും അവർ ട്വീറ്റ് ചെയ്തിട്ടുണ്ട് .എന്തായാലും ഹിന്ദി വിരുദ്ധത രക്തത്തിൽ ഉള്ള തമിഴരിൽ കടുത്ത പ്രതിഷേധം തന്നെ ഈ സംഭവം ഉണ്ടാക്കിയിട്ടുണ്ട് .