ന്യു ദൽഹി: ദുരന്തനിവാരണ നിയമപ്രകാരം കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി ഒരു ദേശീയ പദ്ധതി ആവിഷ്‌കരിക്കണമെന്ന് കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ ലോക് ഡൗണും സമ്പദ്‌വ്യവസ്ഥയുടെ ലോക്ഔട്ടും രാജ്യത്തിന് ഇനിയും സാധ്യമല്ലാത്തതിനാൽ ലോക്ക് ഡൗൺ നടപടികളെക്കുറിച്ച് സർക്കാർ പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.അടച്ചുപൂട്ടൽ എന്നത് നയം രൂപീകരിക്കുന്നതിനുള്ള മാർഗമല്ല. ഞങ്ങൾ വിമർശിക്കുന്നതല്ല ,നയങ്ങളിൽ പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്ന് ഓർമിപ്പിക്കുകകയാണ് , സാധ്യമായ എല്ലാ വഴികളിലും തുടർന്നും ഞങ്ങൾ സർക്കാരിനെ പിന്തുണയ്ക്കും, ” സിബൽ പറഞ്ഞു. നീതിന്യായ സംവിധാനങ്ങൾ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ് .ജുഡീഷ്യറി അത്തരം കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു .