കോഴിക്കോട്: കാരാട്ട് റസാക്കിനും കാരാട്ട് ഫൈസലിനുമെതിരായ മൊഴിയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത് .കാരാട്ട് റസാക്കിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വർണ്ണം കൊണ്ട് വരുന്നത് എന്ന് മുഖ്യപ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ മൊഴി നൽകിയിരുന്നു .ഈ വിവരങ്ങളൊക്കെ മറ്റൊരു മുഖ്യപ്രതി സ്വപ്നയ്ക്കും അറിവുള്ളതാണ് എന്നും സന്ദീപിന്റെ ഭാര്യ പറയുന്നു.പ്രതികൾ തമ്മിലുള്ള ആശയ വിനിമയത്തിലും എം എൽ എക്കു പങ്കുണ്ടെന്നാണ് മൊഴി . ഇക്കാര്യങ്ങൾ രഹസ്യ റിപ്പോർട്ടായി കസ്റ്റംസ് കേന്ദ്രത്തിനു അയച്ചു .ആ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത് .
സ്വർണക്കടത്തു കേസുമായോ പ്രതികളുമായോ യാതൊരു ബന്ധവുമില്ല എന്ന് കാരാട്ട് റസാക്ക് എം എൽ എ പറഞ്ഞു .പ്രതികളുമായി സംസാരിച്ചിട്ടില്ല . നിയമപരമായും രാഷ്ട്രീയമായും ആരോപണങ്ങളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു .
കോഴിക്കോട് മുസ്ലിം ലീഗിന്റെ പ്രധാനപ്പെട്ട നേതാവായിരുന്ന കാരാട്ട് റസാക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് സ്വതന്ത്രനായി കൊടുവള്ളിയിൽ മത്സരിച്ചു വിജയിച്ചു .
