ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയ്ക്ക് ശേഷം ബോളിവുഡിലെ സ്വജനപക്ഷപാതത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി കരീന കപൂര്‍. ആര് താരമാകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. പരാജയപ്പെട്ടുപോയ താരപുത്രന്മാരുടെയും പുത്രിമാരുടെയും ഒരു നീണ്ട നിര തനിക്ക് പറയാന്‍ കഴിയും. എനിക്കും പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? പക്ഷെ അതാണ് സത്യം. കരീന പറയുന്നു. പ്രേക്ഷകനാണ് അഭിനേതാക്കളെ താരങ്ങളാക്കുന്നത്.ഷാരൂഖ് ഖാന്, അക്ഷയ് കുമാര്‍ എന്നിര്‍ ഉദാഹരണങ്ങളാണ്. കാണാന്‍ താല്പ്പര്യമില്ലാത്തവര് സിനിമ കാണാതിരിക്കട്ടെ. അല്ലാതെ ഇത്തരം ചര്‍ച്ചകളൊക്കെ അനാവശ്യമാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. 21 വര്‍ഷം ഈ ഇന്‍ഡസ്ട്രിയില്‍ എനിക്ക് പിടിച്ചു നില്ക്കാന് സാധിച്ചത് എന്റ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ്. ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തിനിടയിലാണ് കരീനയുടെ വെളിപ്പെടുത്തല്‍. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് വന്‍വിവാദമാണ് നടക്കുന്നത്. സുശാന്തിന്റെ കാമുകിയും സംശയത്തിന്റെ നിഴലിലാണ്. ജൂണ്‍ 14-ന് പുലര്‍ച്ചെയാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
