കോഴിക്കോട് :കരിപ്പൂർ വിമാന അപകടത്തിൽ പൈലറ്റും സഹപൈലറ്റുമടക്കം പതിനാറു പേരാണ് മരണപ്പെട്ടത് .നിരവധിപേർക്ക് പരുക്കേറ്റു .മോശം കാലാവസ്ഥയാണ് അപകടകാരണം. കനത്ത മഴയായതിനാൽ റൺവേ പൈലറ്റിന് കാണാനായില്ല .രാത്രി ഏഴരയോടെ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം മുപ്പതടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു .വിമാനം രണ്ടായി പിളർന്ന് മതിലിലിടിച്ചു തകർന്നു കിടക്കുകയാണ് .മുൻവാതിൽ മുതൽ ചിറകുകൾ വരെയുള്ള ഭാഗം തകർന്നു മാറി .തീ പകർന്നു പിടിക്കാത്തത് അപകടത്തിന്റെ വ്യാപ്തി കുറച്ചു .വിമാനത്തിൽ നിന്നുള്ള ഇന്ധന ചോർച്ച ഒഴിവാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
അപകടത്തിൽ പെട്ടത് വന്ദേഭാരത് ദൗത്യത്തിൽ ഏർപ്പെട്ട വിമാനമാണ് . (1344 ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് )
കേന്ദ്ര വ്യോമയാന മന്ത്രാലയം അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു .