കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റം കീറാമുട്ടിയായി തുടരുകയാണ് .എന്നാൽ തൽക്കാലം കേരളാ കോൺഗ്രസിലെ പടലപ്പിണക്കത്തിൽ തൽക്കാലം കോൺഗ്രസ് കക്ഷിയാകാനില്ല .പി ജെ ജോസഫ് -ജോസ് കെ മാണി വിഭാഗങ്ങൾ മയപ്പെടുന്നമട്ടുമില്ല .വാദഗതികൾ ആവർത്തിച്ചാവർത്തിച്ചു ഇരുവിഭാഗങ്ങളും പിൻവാങ്ങൽ സാധ്യമല്ലാതാക്കിയിട്ടുണ്ട് .
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് ഉടനെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ടുകൂട്ടരേയും മുന്നണിയിൽ നിലനിർത്തുന്നതിന് ഭാഗമായാണ് കോൺഗ്രസ് അവിശ്വാസത്തെ പിന്തുണയ്ക്കണ്ടെന്നു തീരുമാനിച്ചതെന്നറിയുന്നു .അധികാരക്കൈമാറ്റം സംബന്ധിച്ച് ഉടമ്പടിയുണ്ടെന്നു പി ജെ ജോസഫ് പറയുന്നത് കോൺഗ്രസ് അംഗീകരിക്കുന്നുണ്ട്.ജില്ലാ കോൺഗ്രസ് നേതൃത്വം പി ജെ ജോസഫ് വിഭാഗത്തിനൊപ്പമാണ് . ഇരുവിഭാഗത്തെയും ഒപ്പം നിർത്താനുള്ള കോൺഗ്രസ് ശ്രമം എത്രകണ്ട് ഫലപ്രദമാകുമെന്നു കണ്ടുതന്നെ അറിയണം .പി ജെ ജോസഫ് വിഭാഗം അവിശ്വാസവുമായി മുന്നോട്ടു പോയാൽ സി പി എം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തെ പിന്തുണയ്ക്കും എന്ന് സൂചനയുണ്ട് .സെബാസ്ട്യൻ കുളത്തിങ്കൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി തുടരുമെന്നാണ് ജോസ് കെ മാണി വിഭാഗം പറയുന്നത് .