ബാർ കോഴ കേസിൽ തെളിവായി എഡിറ്റ് ചെയ്ത ശബ്ദ സന്ദേശം ഹാജരാക്കിയ ബിജു രമേശിനെതിരെ തുടർനടപടി സ്വീകരിച്ചിരിക്കയാണ് ഹൈക്കോടതി .നടപടി എടുക്കാനാകില്ല എന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത് .ബാർകോഴ സാധൂകരിക്കന്ന ശബ്ദ സന്ദേശങ്ങൾ നേരത്തെ ബിജു കൊടുത്ത മൊഴിക്കനുസരിച്ച് എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു .കോടതിയിൽ കള്ളത്തെളിവ് ഹാജരാക്കുന്ന കക്ഷി നേരിടുന്ന നിയമനടപടികൾക്ക് ഇതോടെ ബിജു രമേശ് വിധേയനാകേണ്ടി വരും .
ബാർകോഴ കേസിലൂടെ പ്രതിപക്ഷ നേതാക്കളെ പ്രത്യേകിച്ച് രമേശ് ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കാൻ ബിജുവിലൂടെ ശ്രമിച്ചിരുന്ന ഇടതുപക്ഷ നീക്കങ്ങൾക്കു തിരിച്ചടിയായിരിക്കുകയാണ് നിലവിലെ സംഭവ വികാസങ്ങൾ.