ആലപ്പുഴ : കണിച്ചുകുളങ്ങര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻറെ ആത്മഹത്യ അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമെന്ന ഭീതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും .എസ് എൻ ഡി പി യോഗത്തിന്റെ മൈക്രോ ഫിനാൻസിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററായിരുന്നു മരണപ്പെട്ട കെ കെ മഹേശൻ .എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങര യൂണിയന് നൽകാനുള്ള മുപ്പത്തിയേഴു ലക്ഷം രൂപ നൽകാത്തതും മൈക്രോ ഫിനാൻസിന്റെ പേരിൽ നിരവധി കേസുകളിൽ പ്രതിയാക്കപ്പെട്ടതുമാണ് ആത്മഹത്യാ കാരണം .
എൽ ഡി എഫും യു ഡി എഫും എസ് എൻ ഡി പി യോഗ നേതൃത്വത്തെ അഥവാ വെള്ളാപ്പള്ളി നടേശനെ ബുദ്ധിമുട്ടിക്കാൻ തയ്യാറല്ല .നിരവധി അന്വേഷണങ്ങൾ ,സാമ്പത്തിക കേസുകൾ എന്നിവ വന്നു മുറുകുമ്പോഴും കേന്ദ്രത്തിലും സംസ്ഥാനസർക്കാരിലും പിടിപാടുള്ള വെള്ളാപ്പള്ളി നടേശനെ തൊടാനാകില്ല . എന്നാൽ വെള്ളാപ്പള്ളിയെ ബുദ്ധിമുട്ടിക്കുന്നത് മരിച്ച മഹേശൻറെ ആത്മഹത്യാകുറിപ്പാണ് . മുപ്പത്തിരണ്ട് പേജുള്ള കത്താണ് വെള്ളാപ്പള്ളി നടേശന് മഹേശൻ എഴുതി വച്ചത്.നിരവധി ആരോപണങ്ങൾ നിറഞ്ഞതാണ് കത്ത് .