കോഴിക്കോട്: മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി അഴിക്കോട് എം എൽ എ കെ എം ഷാജി .ഇന്നലെ കെ എം ഷാജിക്ക് വികൃതമനസ്സാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു .സി പി എം നടത്തിയ കൊലപാതക കേസുകൾ നടത്താൻ സർക്കാർ ജനത്തിന്റെ നികുതിപ്പണം ഉപയോഗിക്കുന്നത് തെറ്റെന്നു ഷാജി ചൂണ്ടിക്കാട്ടി .മുഖ്യമന്ത്രിക്ക് വേണ്ടി പബ്ലിക് റിലേഷൻ ജോലികൾ ചെയ്യുന്ന ഏജൻസികൾക്ക് കോടികൾ കൊടുക്കുന്നതും സർക്കാർ തന്നെ.കോവിഡ് പ്രതിരോധം നടക്കുന്ന വേളയിൽ രാഷ്ട്രീയം പറയാൻ പാടില്ല എന്നത് വെളിവാക്കുന്നത് പിണറായിയുടെ അസഹിഷ്ണതയാണ് .രാഷ്ട്രീയ നിലപാടുകൾ പറയുന്നതിൽ മൊറൊട്ടോറിയമൊന്നും പ്രഖ്യാപിച്ചിട്ടില്ല .പറയാനുള്ളത് ശ്വാസം നിലയ്ക്കും വരെ പറയുക തന്നെ ചെയ്യും . എനിക്ക് വികൃത മനസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു എനിക്ക് വികൃത മനസാണോ, സുകൃത മനസാണോ എന്ന് സ്ഥിരീകരിക്കേണ്ടത് നാട്ടുകാരാണ്. ഒരുകാര്യം ഉറപ്പുണ്ട് എന്റെ മനസുകൊണ്ട് ഒരമ്മയ്ക്കും ഒരു മകനും അച്ഛനില്ലാതായി പോയിട്ടില്ല, ഏതെങ്കിലും ഒരു വീട്ടിൽ  ഒരു നേരത്ത് പട്ടിണി കിടക്കേണ്ടിവന്നില്ല എന്ന് കെ എം ഷാജി പറഞ്ഞത് രാഷ്ട്രീയ അതിക്രമങ്ങളും കൊലപാതകങ്ങൾക്കും പിന്തുണകൊടുക്കുന്ന സി പി എമ്മിനെയും പിണറായി വിജയനെയും കടന്നാക്രമിക്കുന്ന പരമാർശമായി.ഇപ്പോൾ പിണറായി വിജയൻ ചിരിച്ചു കൊണ്ട് തോളിൽ കയ്യിട്ടാലും യഥാർത്ഥ പിണറായിയെ ജനങ്ങൾ ഒരിക്കലും മറക്കില്ല എന്നും ഷാജി ഓർമിപ്പിച്ചു .

വിരൽചൂണ്ടുന്നതിൽ പിണറായി വിജയന് അസ്വസ്ഥത ഉണ്ടെങ്കിൽ വിരൽ ചൂണ്ടുകതന്നെ ചെയ്യും എന്നു നേതാക്കൾ.

സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയം പരാമർശിച്ചപ്പോൾ ഷുക്കൂർ ,കൃപേഷ് ,ശരത് ലാൽ ,ഷുഹൈബ് എന്നീ രക്തസാക്ഷികളുടെ കാര്യവും പരാമർശിക്കപ്പെട്ടു .

പിണറായി മഴുവെറിഞ്ഞല്ല കേരളമുണ്ടാക്കിയത് ഒട്ടേറെ സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സൃഷ്ടിയാണ് ഇന്നത്തെ കേരളം .
മുസ്‌ലിം ലീഗ് നേതൃത്വം ഈ വിഷയത്തിൽ കെ എം ഷാജിക്ക് പൂർണമായ പിന്തുണ പ്രഖ്യാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും ദൃശ്യമാധ്യമങ്ങളുടെ മുന്നിലെത്തി പിന്തുണ അറിയിച്ചു.