സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിനെതിരെ ഒരു രണ്ടാം വിമോചനസമരം നടക്കുകയാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ .തിരുവനന്തപുരത്തെ സ്വർണ്ണ കടത്തു കേസിനെ മുൻ സർക്കാരിന്റെ കാലത്തേ കേസുമായി താരതമ്യം നടത്തുന്നതിനെയും കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു .തിരുവനന്തപുരത്തെ സ്വർണക്കടത്തു കേസിലെ പ്രതികളായി സി പി എമ്മുകാർ ആരുമില്ല ,പ്രതികൾ ലീഗുകാരും ബി ജെ പിക്കാരുമാണ് എന്നും കോടിയേരി ആരോപിച്ചു .
മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ പിന്തുണ നൽകുകയാണ് കോടിയേരി ബാലകൃഷ്ണൻ . ഉപ്പു തിന്നവരെല്ലാം വെള്ളം കുടിക്കട്ടെ എന്ന് തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയൻറെ നടപടികൾ ധീരമായിരുന്നു എന്നും സി പി എം സെക്രട്ടറി പറഞ്ഞു .കുറ്റക്കാരെ യാതൊരു വിധത്തിലും സംരക്ഷിക്കില്ല എന്നതാണ് ഈ കേസിലെ സഖാവ് പിണറായി വിജയൻറെ നിലപാട് എന്നും കോടിയേരി പറഞ്ഞു .
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ കോൺഗ്രസ് -ബിജെപി ശ്രമം എന്ന് കോടിയേരി ബാലകൃഷ്ണൻ .
ദിനംപ്രതി പുതിയ പുതിയ വഴിത്തിരിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വർണക്കടത്തു കേസിൽ പ്രതിരോധത്തിലായിപ്പോയ ഇടതുപക്ഷസർക്കാരിനെ നിലവിലെ ആരോപണങ്ങളിൽ നിന്നും കരകയറ്റുക എളുപ്പമല്ല .