അന്തർ ജില്ലാ സർവ്വീസാണ് ഓടിത്തുടങ്ങിയത് .നിലവിൽ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമേ സർവീസ് പുനരാരംഭിച്ചിട്ടുള്ളു .
മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തിയാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത് .പക്ഷെ മതിയായ യാത്രക്കാരില്ലാത്തതു കെ എസ് ആർ ടി സിക്കു പ്രതികൂലമാണ് .കൂടുതൽ ആളുകൾ യാത്ര ചെയ്യാനെത്തിയില്ലെങ്കിൽ നഷ്ടത്തിലോടുന്ന കെ എസ് ആർ ടി സിയുടെ സ്ഥിതി കൂടുതൽ കഷ്ടത്തിലാകും .പഴയ യാത്രാനിരക്ക്‌ കെ എസ് ആർ ടി സി പുനഃസ്ഥാപിച്ചിട്ടുണ്ട്.