തിരുവനന്തപുരം:മിന്നൽപണിമുടക്കെന്ന പേരിൽ ബസുകൾ പൊതുനിരത്തിൽ നിർത്തിയിട്ടശേഷം ജീവനക്കാർ ഇറങ്ങിപ്പോകുകയായിരുന്നു .ഇതിനെത്തുടർന്ന് ആറുമണിക്കൂറോളം പൂർണമായും ഗതാഗതം നഗരത്തിൽ താറുമാറായി .ഇന്നലെ കെ എസ് ആർ ടി സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനിടെ  കിഴക്കേക്കോട്ടയിൽ ബസ് കാത്തു നിന്ന കടകംപള്ളി സ്വദേശി സുരേന്ദ്രന്റെ വീട്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു.തുടർന്ന് പത്രക്കാരോട് സംസാരിച്ച മന്ത്രി സമരക്കാർക്കെതിരെ രൂക്ഷമായി പ്രതികരിച്ചു .സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട് അതൊന്നും സർക്കാർ തടയുന്നില്ല എന്നാൽ മുൻ‌കൂർ നോട്ടീസ് ഒന്നും നൽകാതെ അപ്രതീക്ഷിതമായി തലങ്ങനേയും വിലങ്ങനേയും ബസ് നിർത്തിയിട്ടശേഷം ഡ്രൈവർമാർ ഇറങ്ങിപ്പോയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് . ഞങ്ങൾ പറഞ്ഞാൽ കേൾക്കുന്ന സി ഐ ടി യു യൂണിയനിലുള്ളവർ മറ്റൊരു പണിമുടക്കുമായി രാജ്ഭവന് മുന്നിലായിരുന്നു ,ഇല്ലായിരുന്നെങ്കിൽ അവരെക്കൊണ്ടു നിർത്തിയിട്ട  വാഹനങ്ങൾ നീക്കാനുള്ള നടപടിയെടുത്തേനേ എന്നും മന്ത്രി  കടകംപള്ളി സുരേന്ദ്രൻ അവകാശപ്പെട്ടു .