ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ രണ്ടാമനായി മോഹന്‍ലാല്‍. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ഫോബ്‌സ് മാഗസിന്റെ പട്ടികയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രജനീകാന്താണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ദക്ഷിണേന്ത്യന്‍ താരം. രണ്ടാമതാണ് മോഹന്‍ലാല്‍. 64.5 കോടി രൂപയാണ് മോഹന്‍ലാലിന്റെ വരുമാനം. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവും ഇതില്‍ ഉള്‍പ്പെടും. അഖിലേന്ത്യാതലത്തില്‍ പതിമൂന്നാമതായുള്ള രജനീകാന്താണ് ദക്ഷിണേന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 100 കോടി രൂപയാാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം.
ഹിന്ദി താരം അക്ഷയ് കുമാറാണ് ആദ്യ പത്തു സ്ഥാനത്തിനുള്ളിൽ ഉള്ള ഏക ഇന്ത്യക്കാരൻ.ആറാം സ്ഥാനത്താണ് അക്ഷയ് .മുന്നൂറ്റി അറുപത്തിരണ്ടു കോടി രൂപയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം .സിനിമയെ കൂടാതെ പരസ്യങ്ങളിൽ നിന്നും അക്ഷയ്‌ക്ക് വരുമാനമുണ്ട്.കനേഡിയൻ പൗരത്വം സ്വീകരിച്ചെങ്കിലും അക്ഷയെ ഇൻഡ്യാക്കാരനായാണ് ഇന്ത്യൻ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത് .അഖിലേന്ത്യാ തലത്തില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് മോഹന്‍ലാല്‍ ഉള്ളത്. ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ അജിത്കുമാറാണ് മൂന്നാം സ്ഥാനത്ത്. 40.5 കോടിയാണ് താരത്തിന്റെ വരുമാനം. പ്രഭാസ് 35 കോടി, മഹേഷ് ബാബു 35 കോടി, കമല്‍ഹാസന്‍ 34 കോടി, മമ്മൂട്ടി 33.5 കോടി, ധനുഷ് 31.75 കോടി, വിജയ് 30 കോടി . എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ വരുമാനം. ആലിയ ഭട്ട് ആണ് വനിതകളില്‍ ഏറ്റവും മുന്നിലുള്ളത്. 59.21 കോടിയാണ് 2019-ലെ ആലിയയുടെ വരുമാനം.