ബാർ കോഴ അഴിമതി ഇപ്പോൾ വീണ്ടും അന്വേഷിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കും .വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുവാദം തേടാനാണ് സർക്കാർ നീക്കം
ബിജു രമേശിന്റെ മൊഴിയുടെ പേരിൽ രമേശ് ചെന്നിത്തല ,കെ ബാബു ,വി എസ് ശിവകുമാർ എന്നിവർക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.ഓലപ്പാമ്പിനെ കാട്ടി ഭയപ്പെടുത്തേണ്ട എന്നാണ് പ്രതിപക്ഷ നേതാവ് രമേശിന്റെ മറുപടി .
ബാർകോഴക്കേസിന് നിയമപരമായ നിലനില്പില്ലെന്നു ഉമ്മൻ‌ചാണ്ടി പ്രസ്താവിച്ചു .ബാർകോഴക്കേസ് സർക്കാരിന്റെ പ്രതികാര നടപടി എന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ .ബിജു രമേശിന് കെ എം മാണിക്കെതിരായ ആരോപണം പിൻവലിക്കാൻ പത്തുകോടി രൂപ വാഗ്ദാനം നൽകിയ ജോസ് കെ മാണിക്കെതിരെ അന്വേഷിക്കാൻ ഇടതുപക്ഷ സർക്കാർ ഉദ്ദേശിക്കുന്നില്ല .