സി ബി ഐ ലൈഫ് മിഷൻ ക്രമക്കേട് അന്വേഷിക്കാൻ വന്നത് സംസ്ഥാനത്തെ മറികടന്ന്.നടപ്പാക്കുന്നത് ബി ജെ പിയുടെ തീരുമാനങ്ങൾ .സി ബി ഐ അന്വേഷണം രാഷ്ട്രീയപ്രേരിതമാണ് എന്ന് തന്നെയാണ് സി പി എം സെക്രട്ടറിയുടെ വാക്കുകളുടെ അർഥം .കോൺഗ്രസ് ബി ജെ പി കൂട്ടുകെട്ടിന്റെ തെളിവായി സി ബി ഐ അന്വേഷണത്തെ സി പി എം വ്യാഖ്യാനിക്കും .
വിവരാവകാശ നിയമപ്രകാരം ലൈഫ് രേഖകൾ അപേക്ഷിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് രേഖകൾ കൈമാറാത്തതു തന്നെ വിഷയം സുതാര്യമായല്ല സർക്കാർ കൈകാര്യം ചെയ്തത് എന്നതിന് തെളിവാണെന്ന് കോൺഗ്രസ് പറയുന്നു .