ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിലൂടെ മദ്യവിൽപ്പന ഉടനെ ആരംഭിക്കും എന്നത് ഏറെക്കുറെ ഉറപ്പായി .മറ്റു സംസ്ഥാനങ്ങൾ പലതും മദ്യവിൽപ്പന ആരംഭിച്ചത് കേരളത്തിലും വിൽപ്പന ആരംഭിക്കാൻ സർക്കാരിന് ധൈര്യം നൽകുന്നു .ഡോക്ടറുടെ കുറിപ്പടിയുമായി മദ്യം വാങ്ങാം എന്ന സർക്കാർ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതിന്റെ ജാള്യത ഇപ്പോഴും കേരളം സർക്കാരിനെ വിട്ടൊഴിഞ്ഞിട്ടില്ല .പ്രതിപക്ഷത്തോടൊപ്പം ഡോക്ടർമാരുടെ സംഘടനയും സർക്കാർ തീരുമാനനത്തിനെതിരെ രംഗത്തെത്തിയിരുന്നു .മരുന്നായി മദ്യം കുറിക്കാനാകില്ല എന്ന നിലപാടിലായിരുന്നു ഡോക്ടർമാർ.
കേന്ദ്ര സർക്കാർ മദ്യവില്പനക്ക് പച്ചക്കൊടി കാണിച്ചുകഴിഞ്ഞു . കേരളാ സർക്കാരിന് മദ്യ വിൽപ്പനയ്ക്ക് തിടുക്കമില്ല എന്ന് ബോധ്യപ്പെടുത്താനായി തൽക്കാലം വിൽപ്പന ആരംഭിച്ചിട്ടില്ല എന്നേയുള്ളു .ഇപ്പോൾ ബിവറേജസ് കോർപറേഷൻ തൊഴിലാളികളോട് ആർക്കൊക്കെ ജോലിക്കു ഹാജരാകാനാകും എന്നും തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാനും ആരംഭിച്ചിട്ടുണ്ട്.ഇതൊക്കെ സംസ്ഥാനത്തു ഉടനെ തന്നെ മദ്യവിൽപ്പന ആരംഭിക്കും എന്നതിന്റെ വ്യക്തമായ സൂചനകളാണ് .