തിരുവനന്തപുരം :മദ്യശാലകൾ തുറക്കുന്നത് ഇതുവരെ തീരുമാനമായില്ല എന്ന് സംസ്ഥാനസർക്കാർ .ഉന്നത തല ഉദ്യോഗസ്ഥ യോഗം കൂടിയാകും മദ്യം വീണ്ടും ലഭ്യമാക്കാമോ എന്ന് തീരുമാനിക്കുക. ബാറുകളിൽ പാർസൽ അനുവദിക്കാനും തീരുമാനമായിട്ടില്ല.സാമൂഹികവ്യാപനം ഉണ്ടാകും എന്നതിനാൽ ബാറുകൾ തുറക്കുന്നത് അനുവദിക്കാനാകില്ല .മദ്യം രംഗത്തെത്തുന്നതോടെ ലോക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ കാറ്റിൽ പറക്കുമെന്നു ആരോഗ്യ മേഖലയിലെ വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു .മദ്യ ഉപയോഗം ഉപഭോക്താവിന്റെ രോഗ പ്രതിരോധ ശേഷി കുറയ്ക്കും എന്നതും ആശങ്കയാണ് .
വരുമാനം പാടെ നിലച്ച സർക്കാർ എങ്ങനെയും മദ്യവിൽപ്പന ആരംഭിക്കാൻ തന്നെയാകും തീരുമാനിക്കുക എന്നാണ് സൂചനകൾ.ഒരു കാരണവശാലും മദ്യവില്പന ആരംഭിക്കരുതെന്നു കാണിച്ച് മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു .