സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം . സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കാവുന്ന ഏറെ നിർണ്ണായകമായ ഗ്രാമസഭകൾ മുൻസിപ്പാലിറ്റി കോർപറേഷൻ എന്നിവയിലേക്ക് നടന്ന തിരഞ്ഞെടുപ്പു ഫലങ്ങൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ് .
പുറത്തറിഞ്ഞ ഫലങ്ങൾ വച്ച് നോക്കുമ്പോൾ ഇടതുപക്ഷം ശക്തമായ നിലയിലാണ് .യു ഡി എഫ് തകർന്നടിഞ്ഞിരിക്കുന്നു . ജോസ് കെ മണിയുമായുള്ള സഖ്യം പാലായിൽ ഇടതുപക്ഷത്തിന് നേട്ടമായി .പാലായിൽ നേർക്കുനേരെ ജോസഫ് വിഭാഗത്തിനെതിരെ മത്സരിച്ച നാല് വാർഡുകളിലും വിജയിച്ചു കരുത്തു കാട്ടാൻ ജോസ് കെ മാണിക്കായി.പാലാ നഗരസഭാ ചരിത്രത്തിലാദ്യമായി നഗരസഭാ ഭരണം എൽ ഡി എഫ് പിടിച്ചു .
കൊച്ചി കോർപറേഷനിൽ യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥിയും കോൺഗ്രസ്സിന്റെ സംസ്ഥാന നേതാവുമായ എൻ വേണുഗോപാൽ ഒരു വോട്ടിനു പരാജയപ്പെട്ടു .തൃശൂരിൽ ബി ജെ പിയുടെ സംസ്ഥാന നേതാവ് ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടു .തിരുവനന്തപുരം കോർപറേഷനിൽ കരിക്കകം വാർഡിൽ മത്സരിച്ച മേയർ ശ്രീകുമാർ പരാജയപ്പെട്ടു . തിരൂർ മുൻസിപ്പാലിറ്റി യു ഡി എഫ് തിരിച്ചുപിടിച്ചു .മുക്കം നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് .കൊടുവള്ളി നഗരസഭയിൽ സ്വർണക്കടത്തു കേസിലെ പ്രതി കാരാട്ട് ഫൈസൽ വിജയിച്ചു .ഇടതുപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ അതിജീവിച്ച് ഒഞ്ചിയം ആർ എം പി നിലനിർത്തി .ചെന്നിത്തലയുടെ വാർഡിൽ യു ഡി എഫ് തോറ്റു.മുല്ലപ്പള്ളിയുടെ വാർഡിലും എൽ ഡി എഫ് ആണ് ജയിച്ചത് .മുല്ലപ്പള്ളിയും കെ മുരളീധരനും കൊമ്പുകോർത്ത കല്ലാമലയും എൽ ഡി എഫ് നേടി .