കണ്ണൂർ: ആത്മീയാചാര്യൻ ശ്രീ എമ്മുമായി ചർച്ച നടന്നു എന്ന വെളിപ്പെടുത്തലുമായി സി പി എം നേതാവ് പി ജയരാജൻ .സമാധാന ചർച്ചയെ രാഷ്ട്രീയ നീക്കമായും കൂട്ടുകെട്ടുമായി ചിത്രീകരിക്കുന്നത് ദുഷ്ടലാക്കോടെയാണ് എന്നും ജയരാജൻ ആരോപിച്ചു .കോൺഗ്രസ് – ജമാഅത്തെ കൂട്ടുകെട്ടാണ് ഇത്തരം പ്രചാരണത്തിന് പിന്നിൽ .ചർച്ച നടന്നില്ല എന്ന എം ഗോവിന്ദന്റെ പ്രസ്താവനയെക്കുറിച്ചു അറിയില്ല എന്നും പി ജയരാജൻ അറിയിച്ചു . ഭൂമി നല്കിയതിനെക്കുറിച്ചു പ്രതികരിക്കേണ്ടത് സർക്കാരാണ് എന്നും ജയരാജൻ പ്രതികരിച്ചു .
ആത്മീയാചാര്യൻ ശ്രീ എമ്മുമായി ചർച്ച നടത്തിയിട്ടുണ്ട് – പി ജയരാജൻ.
സി പി എം - ആർ എസ് എസ് സമാധാന ചർച്ച ആത്മീയാചാര്യൻ എം മുൻകൈയെടുത്തു നടത്തി എന്നത് വലിയ വിവാദമായിരിക്കുബോൾ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ആ വിഷയത്തിൽ പ്രതികരണം നടത്തി .