കൊച്ചി എൻ ഐ എ ഓഫീസിൽ രാവിലെ ഒൻപതരയോടെ എത്തിച്ചേർന്ന ശിവശങ്കർ ഐ എ എസ് എൻ ഐ എ യുടെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനായി .നാളെയും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകണം .ഇത് കാണിച്ചു എൻ ഐ എ അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട് .എം ശിവശങ്കർ ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം എൻ ഐ എ ഓഫീസിൽ നിന്നും മടങ്ങി .
എം ശിവശങ്കറിന് സ്വർണക്കടത്തു കേസുമായി യാതൊരു ബന്ധവുമില്ല എന്നും ,അദ്ദേഹത്തിനെതിരായ വാർത്തകൾ മാധ്യമ സൃഷ്ടി മാത്രമാണെന്നും എം ശിവശങ്കറിന്റെ അഭിഭാഷകൻ എസ് രാജീവ് മാധ്യമങ്ങളോട് പറഞ്ഞു . സരിത്തിന്റെ ശിവശങ്കറിനെതിരായ മൊഴി സംബന്ധിച്ച വാർത്ത തെറ്റാണ് .അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ അറിയിച്ചു .ചോദ്യം ചെയ്യൽ നാളെ തുടരും .
ഒൻപതു മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കർ ഐ എ എസ് പുറത്തുവന്നു .
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ കേരളം ആകാംഷയോടെ ഉറ്റുനോക്കുന്ന വിഷയമാണ് . അറസ്റ്റിലായാൽ സർക്കാരിന് ക്ഷീണമാകും ,വിട്ടയച്ചാൽ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ദുർബലമാകും .