കണിച്ചുകുളങ്ങര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ ഇന്നലെ മരിക്കുന്നതിന് മുൻപ് മഹേഷനെഴുതിയ കത്ത് വീട്ടുകാർ പോലീസിന് കൈമാറി .യോഗത്തിന്റെ മൈക്രോ ഫൈനാൻസുമായി ബന്ധപ്പെട്ട ഏഴോളം കേസുകളിൽ മഹേശൻ പ്രതിയാണ് .കൂടുതൽ കേസുകളിൽ കുടുങ്ങും എന്ന ഭീതിയും സമ്മർദ്ദവുമാണ് മഹേഷനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് . എസ് എൻ ഡി പി കണിച്ചുകുളങ്ങര യൂണിയൻ ഭാരവാഹികളുടെ മൊഴിയെടുക്കുകയാണ് മാരാരിക്കുളം പോലീസ് . എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യും എന്ന് തീരുമാനിച്ചിട്ടുണ്ട് .
വെള്ളാപ്പള്ളി നടേശന്റെ ബിനാമിയായി താൻ പ്രവർത്തിച്ച വിവരവും ,പതിനെട്ടോളം കേസുകളിൽ പ്രതിചേർക്കപ്പെടാനുള്ള സാധ്യതയും ,കണിച്ചുകുളങ്ങര യൂണിയന് നൽകാനുള്ള മുപ്പത്തിയേഴു ലക്ഷം രൂപ വെള്ളാപ്പള്ളി നടേശൻ നല്കാത്തതുമെല്ലാം മഹേശൻറെ കത്തിൽ ആരോപണങ്ങളായുണ്ട് .കണിച്ചുകുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളും കത്തിൽ പ്രതിപാദിക്കുന്നുണ്ട് .