ഉത്തർപ്രദേശിൽ ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കുടുംബം പുലർത്താൻ നിവർത്തിയില്ലാത്തതിനാലാണ് ആത്മഹത്യ എന്ന് കത്തെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ഹോട്ടൽ തൊഴിലാളി ഭാനുപ്രകാശ് ഗുപ്തയാണ് ആത്മഹത്യ ചെയ്തത്.ലോക്ക് ഡൗണിനു ശേഷം ജോലി നഷ്ടപ്പെട്ട ഭാനുവിന് പിന്നീട് മറ്റൊരു വരുമാന മാർഗ്ഗം കണ്ടെത്താനായില്ല .പട്ടിണി കാരണമാണ് ആത്മഹത്യ എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത് . നാലുമക്കളും ഭാര്യയും അമ്മയുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.അമ്മയുടെ ചികിത്സാ ചിലവ് നടത്താൻ ഭാനുപ്രകാശ് ബുദ്ധിമുട്ടിയിരുന്നു എന്ന് ആത്മഹത്യാകുറിപ്പിൽ പറയുന്നു.വീട്ടാവശ്യത്തിനുള്ള പലചരക്കു സാധനങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ കഴിയാത്തതും ലഭിക്കുന്ന സർക്കാർ റേഷൻ മതിയാകുന്നില്ല എന്നും കത്തിൽ പരാമർശിക്കുന്നുണ്ട് .
മോഡി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന തിരക്കിലാണ് സംസ്ഥാന സർക്കാർ എന്നും ഭാനു പ്രകാശിന്റെ ആത്മഹത്യാ കുറിപ്പ് യു പി സർക്കാർ കണ്ടമട്ട് കാണിക്കുന്നില്ല എന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമർശിച്ചു . ഭാനു പ്രകാശിന്റെ കുടുംബത്തിന് സർക്കാർ റേഷൻ നൽകിയിട്ടുണ്ടെന്നും കുടുംബത്തെ ഏറ്റെടുക്കുമെന്നുമാണ് സർക്കാർ ഭാഷ്യം .