പാലക്കാട് കാട്ടാന ചരിഞ്ഞ സംഭവുമായി ബന്ധപ്പെടുത്തിയുള്ള വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ നടന്‍ പൃഥിരാജ്. കേരളത്തിനെയും മലപ്പുറം ജില്ലയ്‌ക്കെതിരെയും വര്‍ഗ്ഗീയ ലക്ഷ്യത്തോടെ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ആന ചരിഞ്ഞ സംഭവം അക്കമിട്ട് വിശദീകരിച്ച് താരം രംഗത്തെത്തിയത്. സംഭവം നടന്നത് മലപ്പുറത്തല്ല പാലക്കാട് ആണെന്നും ഇതില്‍ വര്‍ഗ്ഗീയതയില്ലെന്നും പൃഥി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. അവിടെ നടന്നതെന്താണെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പടക്കം നിറച്ച പൈനാപ്പിള്‍ ഗര്‍ഭിണിയായ കാട്ടാനായ്ക്ക് ബോധപൂര്‍വ്വം നല്‍കിയതല്ല. കാട്ടുപന്നികളില്‍ നിന്നും വിളകളെ രക്ഷിക്കാന്‍ കര്‍ഷകര്‍ നിയമവിരുദ്ധമാണെങ്കില്‍ കൂടി ഇങ്ങനെ കെണി വയ്ക്കാറുണ്ട്. ആ കെണിയാണ് അന തിന്നതെന്നും പൃഥിരാജ് പോസ്റ്റില്‍ പറയുന്നുണ്ട്. വനംവകുപ്പും പോലീസും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം അറിഞ്ഞപ്പോള്‍ തന്നെ കാട്ടാനയെ രക്ഷി്ക്കാന്‍ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. പക്ഷെ അത് ഫലം കണ്ടില്ല്. മെയ് 27നാണ് ആന ചരിഞ്ഞത്, ഇന്നലെയല്ലെന്നും പോസ്റ്റ് വ്യക്തമാക്കുന്നു. പൃഥിരാജ് മാത്രമല്ല വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ നടന്‍ ടൊവിനോ തോമസ്, നീരജ് മാധവ്, നടിമാരായ റിമ കല്ലിങ്കലും, പാര്‍വതിയും രംഗത്ത് എത്തിയിരുന്നു.