ഇന്ത്യയുടേതായി പുറത്തുവിടുന്ന വാർത്തകളിലും പ്രസ്താവനകളിലും കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും സത്യസന്ധത പുലർത്തണമെന്ന് മൻമോഹൻസിങ് . നരേന്ദ്രമോഡിയുടെ പ്രസ്താവനകൾ ചൈനയ്ക്കു മറയാകുന്നു എന്ന് മുൻപ്രധാനമന്ത്രി മൻമോഹൻസിങ് ചൂണ്ടിക്കാട്ടി .ഇപ്പോൾ വേണ്ടത് ശക്തമായ തീരുമാനങ്ങളും മികച്ച നയതന്ത്ര നീക്കങ്ങളുമാണ് എന്ന ഉപദേശം നരേന്ദ്രമോദിക്ക് നൽകാനും സിങ് മറന്നില്ല .
ചൈനീസ് പട്ടാളം ഇന്ത്യൻമണ്ണിൽ കയറിയില്ല എന്ന മോഡിയുടെ പ്രസ്താവന ചൈന ആയുധമാക്കിയ സാഹചര്യം മുൻനിർത്തിയാണ് മുൻപ്രധാനമന്ത്രിയുടെ ഉപദേശം .ജീവത്യാഗം ചെയ്ത സൈനികരോട് നീതിപുലത്തണമെന്നും സിങ് ആവശ്യപ്പെട്ടു .
സർക്കാരിനോ തനിക്കോ യാതൊരു വീഴ്ചയും വന്നിട്ടില്ല എന്ന് ജനങ്ങളെയും ബി ജെപിക്കാരെയും വിശ്വസിപ്പിക്കാനായി മോഡി നടത്തുന്ന പ്രസ്താവനകളാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് വിനയാകുന്നത് .