കാസർകോട്ടെ ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പിൽ മുസ്ലിം ലീഗ് ഇടപെടുന്നു .സംഭവം തട്ടിപ്പല്ല ബിസിനസ് പൊളിഞ്ഞതാണ് എന്നാണ് ലീഗ് ഭാഷ്യം .യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്നും എം സി കമറുദ്ദീൻ എം എൽ എയെ പുറത്താക്കിയിട്ടുണ്ട് മുസ്ലിം ലീഗ് . മലപ്പുറത്തെത്തിയ കമറുദ്ദീനെ കാണാൻ ഹൈദരലി തങ്ങൾ തയ്യാറായില്ല .ആറുമാസത്തിനകം പണം തിരിച്ചു നൽകി ബാധ്യതകൾ തീർക്കണമെന്ന് ലീഗ് നേതൃത്വം കമറുദ്ദീനോട് നിർദേശിച്ചിട്ടുണ്ട് .മുസ്ലിം ലീഗ് കമറുദ്ദീന്റെ ബാധ്യതകൾ തീർക്കാൻ മധ്യസ്ഥതയും ഇടനിലയും നിൽക്കും .
നിരവധി ആരോപണങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരുന്ന ഭരണപക്ഷത്തിന് പിടിവള്ളിയായിരിക്കുകയാണ് എം സി കമറുദ്ദീൻ ഉൾപ്പെട്ട കേസുകൾ .
ഒരു എം എൽ എ ക്കെതിരെ ഇത്രയധികം കേസുകൾ ഉണ്ടാകുന്നത് ഇതാദ്യമായാണ് എന്നാണു സി പി എം പറയുന്നത്.ലീഗ് നേതൃത്വം കമറുദ്ദീനെ സംരക്ഷിക്കുകയാണെന്നും സി പി എം ആരോപിച്ചു .