ഫാഷൻ ജുവല്ലറി കേസിൽ അറസ്റ്റിലായ എം സി കമറുദീനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു അന്വേഷണ സംഘം കോടതിയിലെത്തിയിരുന്നു .നിക്ഷേപങ്ങളെക്കുറിച്ചും മറ്റിടപെടലുകളെക്കുറിച്ചു വിവരങ്ങൾ കണ്ടെത്താനും കസ്റ്റഡിയിൽ കിട്ടിയേ തീരൂ എന്ന  ആവശ്യം കോടതി അംഗീകരിച്ചു. കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ്  പരിഗണിച്ചത് .
നൂറ്റിപന്ത്രണ്ടു വഞ്ചനാ കേസുകളാണ് എം സി കമറുദീൻ എം എൽ എക്കെതിരെ നിലവിലുള്ളത് .
എൽ ഡി എഫിനെതിരെ ഉണ്ടായിരിക്കുന്ന അന്വേഷണങ്ങളെ പ്രതിരോധിക്കാൻ എം സി കമറുദീനെതിരെ ഉള്ള കേസ് രാഷ്ട്രീയമായി കൊണ്ടുവരുന്ന രീതിയെ മുസ്‌ലിം ലീഗ് വിമർശിക്കുന്നു .ബിസിനസ് പൊളിഞ്ഞതോടെ ഉണ്ടായ പ്രതിസന്ധിയാണ് കമറുദീന് ഉണ്ടായതെന്നും ലീഗ് നേതൃത്വം പറയുന്നു .