ഷില്ലോംഗ്: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച്  കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്ക് . ലോകത്ത് ഇതുവരെ നടന്ന ഒരു സമരവും അടിച്ചമർത്തലിലൂടെ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.         

കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാതെ ഒത്തുതീർപ്പ് സാധ്യമല്ല. കേന്ദ്ര സർക്കാർ കർഷകർ പറയുന്നത് കേൾക്കണമെന്നും അത് പരിഗണിക്കണമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. കർഷകരിൽ ഭൂരിഭാഗം പേരും സമാധാനപരമായാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്നും ഗവർണർ പറഞ്ഞു. നേരത്തെ, ഗോവയിലെ ബിജെപി ഗവൺമെന്റിനെ വിമർശിച്ച സത്യപാൽ മാലിക്കിന്റെ പ്രസ്ഥാവന വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മേഘാലയയുടെ ഗവർണറായി നിയമിച്ചത്.

-വിഷ്ണു ഗോപാൽ ടി.വി