പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് മെട്രോമാൻ ഇ ശ്രീധരൻ രംഗത്തെത്തി .നേരത്തെ പല അവസരത്തിലും ശ്രീധരന്റെ അഭിപ്രായങ്ങൾ സർക്കാരിന് സഹായകരമായി എങ്കിലും ഇപ്പോൾ ശ്രീധരൻ നടത്തിയിരിക്കുന്ന വിമർശനം യാതൊരു മയവുമില്ലാതെ ആയിരുന്നു .
മുഖ്യമന്ത്രിയുടെ ഏകാധിപത്യ ഭരണ രീതിയെ ശ്രീധരൻ വിമർശിക്കുന്നു .അധികാരം മുഖ്യമന്ത്രി ആർക്കും വിട്ടുകൊടുക്കുന്നില്ല മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ല അതിനു എത്രയോ ഉദാഹരണമുണ്ടെന്നു ശ്രീധരൻ ചൂണ്ടിക്കാണിക്കുന്നു .മുഖ്യമന്ത്രിക്ക് ജനങ്ങൾക്കിടയിൽ സമ്പർക്കം കുറവ് എന്നും ശ്രീധരൻ കുറ്റപ്പെടുത്തി .മുഖ്യമന്ത്രിക്ക് പത്തിൽ മൂന്നു മാർക്ക് പോലും നൽകാനാകില്ല.സർക്കാർ പത്രങ്ങൾക്കു കൊടുക്കുന്ന മുഴുവൻ പേജ് പരസ്യങ്ങളെയും അതിന്റെ ചിലവിനേയും ശ്രീധരൻ വിമർശിച്ചു .
പൊതുജനങ്ങൾക്കിടയിൽ സി പി എമ്മിന് മോശം പ്രതിച്ഛായ ആണെന്നും ശ്രീധരൻ പറഞ്ഞു .കോടിയേരി ബാലകൃഷ്ണന്റെ മകൻ ഇടപെട്ട കേസും ,സ്വർണ്ണക്കടത്തുകേസും ഉദാഹരണങ്ങളായി അദ്ദേഹം നിരത്തി .
കൃത്യതയോടെ കാര്യകാരണ സഹിതം മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ വിമർശിക്കുകയാണ് ഇ ശ്രീധരൻ .ബി ജെ പിയിലേക്കുള്ള പ്രവേശനത്തിന് ശേഷം സി പി എമ്മിനെ കടന്നാക്രമിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വരവ് ഏറെ ശ്രദ്ധേയമായി .