മലയാളികളുടെ സ്വന്തം ലാലേട്ടന് സംവിധായകനാകാനുള്ള ഒരുക്കത്തിലാണിപ്പോള്‍. ബറോസ് എന്നാണ് ചിത്രത്തിന്റെ പേര്. വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബറോസില്‍ പൃഥിരാജുമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പൃഥിരാജ് തന്നെയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ദൃശ്യം 2വിനെക്കുറിച്ചുള്ള കുറിപ്പിലാണ് മോഹന്‍ലാലിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് പൃഥി പറഞ്ഞത്. ‘ചേട്ടാ നിങ്ങളെ സംവിധാനം ചെയ്യാനും നിങ്ങളാല്‍ സംവിധാനം ചെയ്യപ്പടാനും കാത്തിരിക്കാനാകുന്നില്ല എന്ന് പൃഥിരാജ് കുറിച്ചിരുന്നു’. മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളില്‍ ഒന്നാണ് മോഹന്‍ലാലും പൃഥിരാജും ഒന്നിച്ച ലൂസിഫര്‍. ആദ്യമായി പൃഥി സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മോഹന്‍ലാല്‍ തന്നെ സിനിമയിലെ പ്രധാന കഥാപാത്രമായും എത്തുന്നുണ്ട്. ജിജോ പുന്നൂസ് ആണ് സിനിമയുടെ രചയിതാവ്. പാസ് വേഗ, റഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ബറോസില്‍ വാസ്കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലായിരിക്കും പാസ് വേഗ എത്തുക.
